കാത്തിരുന്നത് കുഞ്ഞനുജനെ; ഓർമയിൽ തീനാളം മാത്രം

0

ക​ണ്ണൂ​ർ: വീ​ട്ടി​ലേ​ക്ക് കു​ഞ്ഞു​വാ​വ​യു​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നാ​ണ് ശ്രീ​മോ​ൾ ക​രു​തി​യ​ത്. ക​വി​ളി​ൽ ത​ലോ​ടി അ​മ്മ അ​ക്കാ​ര്യം മോ​ളോ​ട് പ​റ​യു​ക​യും ചെ​യ്തു. അ​മ്മ​യോ​ടു​ള്ള സ്നേ​ഹ​വും കു​ഞ്ഞു​വാ​വ​യെ കാ​ണാ​നു​ള്ള കൗ​തു​ക​വും കൊ​ണ്ടാ​ണ് സ്കൂ​ളി​ൽ​പോ​ലും പോ​കാ​തെ പ്ര​സ​വ​ത്തി​നാ​യി അ​മ്മ റീ​ഷ ആ​ശു​പ​ത്രി​യി​ൽ പോ​കു​മ്പോ​ൾ ശ്രീ​പാ​ർ​വ​തി​യും ഒ​പ്പം​പോ​യ​ത്.

വാ​വ​യു​മാ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നെ കു​റി​ച്ചാ​ണ് കാ​റി​ലി​രു​ന്ന് ആ ​ഏ​ഴു വ​യ​സ്സു​കാ​രി പ​റ​ഞ്ഞ​ത​ത്ര​യും. പെ​ട്ടെ​ന്നൊ​രു തീ​നാ​ളം അ​മ്മ​യു​ടെ​യും അ​ച്ഛ​ന്റെ​യും വാ​ത്സ​ല്യ​വും ത​ലോ​ട​ലും ഇ​ല്ലാ​താ​ക്കി​യ​ത് അ​വ​ൾ​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ‘മോ​ളേ, വേ​ഗം വ​ണ്ടി​യി​ൽ​നി​ന്ന് ഇ​റ​ങ്ങെ​ന്ന്’ അ​ച്ഛ​ൻ പ്ര​ജി​ത്ത് പ​റ​ഞ്ഞ​ത് ശ്രീ​പാ​ർ​വ​തി​യു​ടെ ഓ​ർ​മി​യി​ലു​ണ്ട്. പി​ന്നീ​ട് ന​ട​ന്ന​തെ​ന്താ​ണെ​ന്നു​പോ​ലും മ​ന​സ്സി​ലാ​യി​ല്ല.പ്രി​യ​പ്പെ​ട്ട​വ​രു​ടെ നി​ല​വി​ളി​ക​ൾ മാ​ത്രം ഉ​ള്ളി​ലു​ണ്ട്. വെ​ള്ള പു​ത​ച്ച് റീ​ഷ​യും പ്ര​ജി​ത്തും അ​വ​രു​ടെ പു​തി​യ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന​പ്പോ​ൾ ജീ​വി​ത​ത്തി​ൽ ത​നി​ച്ചാ​യ ശ്രീ​പാ​ർ​വ​തി​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ പാ​ടു​പെ​ട്ടു. ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ഉ​രു​വ​ച്ചാ​ലി​ലെ ത​റ​വാ​ടി​നോ​ട് ചേ​ർ​ന്ന് പു​തി​യ വീ​ടെ​ടു​ത്ത് പ്ര​ജി​ത്തും കു​ടും​ബ​വും താ​മ​സം മാ​റി​യ​ത്.

Leave a Reply