സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിർദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

0

സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിർദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് നിർദേശം അവതരിപ്പിച്ചത്. അധ്യാപകരുടെ ജോലി ഭാരത്തിൽ മാറ്റം വരുത്താതെ ഇത് നടപ്പാക്കാനാകണമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.

സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം തെ​ര​ഞ്ഞെ​ടു​ത്ത്​ അ​ധ്യാ​പ​ക​ർ​ക്ക്​ കോ​ള​ജി​ൽ എ​ത്താം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ബോ​റ​ട്ട​റി, ലൈ​ബ്ര​റി സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്​ രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ കോ​ള​ജു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ബി​രു​ദ കോ​ഴ്​​സു​ക​ൾ നി​ല​വി​ലെ മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ​നി​ന്ന്​ നാ​ല്​ വ​ർ​ഷ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​ന​നു​സൃ​ത​മാ​യാ​ണ്​ പാ​ഠ്യ​പ​ദ്ധ​തി​യി​ലും മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന മാ​തൃ​ക ക​രി​ക്കു​ലം മാ​ർ​ച്ചി​ന​കം ത​യാ​റാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here