സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത്‌ 69,000 അധികം കേസുകള്‍ !

0


ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്‌ 69,000-ല്‍ അധികം കേസുകള്‍. രാജ്യത്തെ 25 ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത്‌ 59 ലക്ഷം കേസുകളെന്നു കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നുവരെ 69,511 കേസുകള്‍ തീര്‍പ്പാക്കാതെ സുപ്രീം കോടതിയില്‍ കിടപ്പുണ്ടെന്നു സുപ്രീം കോടതി വെബ്‌സൈറ്റിനെ ഉദ്ധരിച്ച്‌ റിജിജു രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
2023 ഫെബ്രുവരി ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റ ഗ്രിഡ്‌ഡിലെ (എന്‍.ജെ.ഡി.ജി) 59,87,477 കേസുകള്‍ രാജ്യത്തെ ആകമാനമുള്ള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്‌.
രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയായ അലഹബാദ്‌ ഹൈക്കോടതിയില്‍ 10.30 ലക്ഷം കേസുകളാണു വിധി കാത്തു കിടക്കുന്നത്‌. സിക്കിം ഹൈക്കോടതിയിലാണ്‌ ഏറ്റവും കുറച്ച്‌ കേസുകള്‍ കെട്ടിക്കിടക്കുന്നത്‌. 171 കേസുകള്‍.
ജുഡീഷ്യറി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനു അനു-യോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനു സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ റിജിജു പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here