2022ൽ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം ഇന്ത്യക്കാർ; അഞ്ച് പേർ ‍യു.എ.ഇ പൗരത്വം നേടി

0

ന്യൂഡൽഹി: 2022ൽ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇക്കാര്യമറിയിച്ചത്. 2011 മുതൽ 2022 വരെ 16 ലക്ഷം (16,63,440) ആളുകളാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ ‍യു.എ.ഇ പൗരത്വം നേടിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വിശദീകരിച്ചു.

2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്ക്
2011 -1,22,8192012 -12,0922013 -1,31,4052014 -1,29,3282015 -1,31,4892016 -1,41,6032017 -1,33,0492018 -1,34,5612019 -1,44,0172020 -85,2562021 -1,63,3702022 -2,25,620

Leave a Reply