വികസനത്തില്‍ കൃഷിക്ക് മുന്‍തൂക്കം ; കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പ് ഫണ്ട് ; 2200 രൂപയുടെ ഹോര്‍ട്ടി കള്‍ചര്‍ പാക്കേജ്

0

കൃഷിക്ക് ഗുണകരമാകുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നരേന്ദ്രമോഡി സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്ന വികസന പദ്ധതികളില്‍ രാജ്യത്തെ കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗതിവേഗം കൂട്ടുമെന്ന് പറഞ്ഞു. കൃഷിയ്ക്ക ഐടി അധിഷ്ഠിത അടിസ്ഥാന വികസനത്തിനായി കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പ് ഫണ്ടും 2200 കോടി രൂപയുടെ ഹോര്‍ട്ടി കള്‍ച്ചര്‍ പാക്കേജും പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയ്ക്ക വേണ്ടി ഡിജിറ്റല്‍ അടിസ്ഥാന സൗകര വികസനം നടപ്പാക്കും. കൃഷിയ്ക്കായി 20 ലക്ഷം കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. കാലി വളര്‍ത്തല്‍, ക്ഷീരവികസനം, മത്സ്യബന്ധനം എന്നിവയ്ക്ക് എല്ലാം കൂടിയാണ് തുക വകയിരുത്തിയത്. കാര്‍ഷിക മേഖല മികച്ച പ്രകടനം കാട്ടുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം ചിലവ് ഉയരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പരിഗണിച്ചുള്ള പുനര്‍ നവീകരണം ആവശ്യമാണെന്ന് ഇന്നലെ അവതരിപ്പിച്ച സാമ്പത്തീക സര്‍േവയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി കാര്‍ഷികമേഖലയിലെ വളര്‍ച്ച ശരാശരി 4.6 ശതമാനമാണ്. ഇത് 2021-22 ല്‍ 3 ശതമാനവും 2020 21 നെ അപേക്ഷിച്ച് 3.3 ശതമാനവും ആണെന്നും പറഞ്ഞിരുന്നു. അതേസമയം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കാര്യത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. 2021-22 കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 50.2 ബില്യണ്‍ ഡോളറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here