ഇന്ത്യയിലെ കോവിഡ് കണക്കുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാണെന്ന് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ പഠനം

0

ഇന്ത്യയിലെ കോവിഡ് കണക്കുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാണെന്ന് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ പഠനം. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4.5 കോടി ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

ഇന്റർനാഷനൽ ജേണൽ ഓഫ് ഇൻഫെക് ഷ്യസ് ഡിസീസിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, രാജ്യത്തെ യഥാർഥ കൊറോണ വൈറസ് കേസുകൾ 58 മുതൽ 98 കോടി വരെയാണ്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരാണ് ഇവരിൽ കൂടുതൽ. ഇതിൽ യുവാക്കളാണ് കൂടുതലെന്നും പഠനത്തിൽ പറയുന്നു.

രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള 88 ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 2020 സെപ്റ്റംബർ-ഡിസംബർ മാസങ്ങളിൽ ആറ് സംസ്ഥാനങ്ങളിലെ പതിനാല് ജില്ലകളിലെ നഗരപ്രദേശങ്ങളിൽ 2,301 വ്യക്തികൾക്കിടയിലാണ് സംഘം ആന്റിബോഡി പരിശോധന നടത്തിയത്.

ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗം കോവിഡ് ലക്ഷണമില്ലാത്തവരാണെന്നും, കുറവ് രോഗലക്ഷണമുള്ളവർ 26- 35 വയസ്സിനിടയിലുള്ളവരാണെന്നും ഗവേഷകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here