ചരിത്രത്തിലെ ഏറ്റവും വലിയ നികുതി; എല്ലാം ഇടത് സർക്കാരിന്റെ ധാർഷ്ട്യമെന്ന് രമേശ് ചെന്നിത്തല

0


തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടിവെച്ചത് ഇടത് സർക്കാരിന്റെ ധാർഷ്ട്യം കാരണമാണ്. പെട്രോളിനു ഏർപ്പെടുത്തിയ അധികനികുതി വേണ്ടെന്ന് വെയ്ക്കാൻ സർക്കാർ തയ്യാറാകാത്തതെന്ന് ഈ ധാർഷ്ട്യം കാരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോറോണയിലൂടെ രക്ഷകന്റെ വേഷമണിഞ്ഞ പിണറായി ജനങ്ങൾക്കിപ്പോൾ വെറുക്കപ്പെട്ടവനായി മാറി.

ജനങ്ങൾക്ക് പറ്റിയ കൈപ്പിഴയാണ് രണ്ടാം പിണറായി സർക്കാരെന്ന കുറ്റബോധമണിപ്പോൾ. ഒരു സർക്കാരും ചെയ്യാത്ത നടപടിയാണ് പെട്രോളിന് രണ്ട് രൂപ കൂട്ടിയത് ഇത് കേരളത്തിൽ വൻ വിലക്കയറ്റത്തിനു കാരണമാകും. എന്നിട്ടാണ് വിലക്കയറ്റം പിടിച്ച് നിർത്താനെന്ന പേരിൽ തുക വകയിരുത്തിയിരിക്കുന്നത് എന്ത് വിരോധാഭാസമാണ് ഇത് ആരെപ്പറ്റിക്കാനാണ് ഈ സർക്കാർ പാവപ്പെട്ട ജനങ്ങളുടെ കണ്ണീർ കൊണ്ട് വെന്ത് വെണ്ണീറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രതിപക്ഷ സമരത്തെ തോൽപ്പിക്കാനെന്ന വാശിയാണ് സർക്കാരിന്. ഇതാണ് അവസ്ഥയെങ്കിൽ അതികം താമസിക്കാതെ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളം കുപ്പ് കുത്തുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here