യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം

0

കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. ഈ മാസം അവസാനം ചിത്രം റിലീസ് ചെയ്യും. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി. താരത്തിന്റെ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചർച്ച ചെയ്യുന്നത്. സോഷ്യൽ പൊളിറ്റിക്‌സ് വളരെ കൃത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവത്തം. നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂർണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്‌പെൻസും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വന്തം അനുഭവമായി മാറുകയാണ്. കെ ശ്രീവർമ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിക്കുന്നത്.

അഭിനേതാക്കൾ മണികണ്ഠൻ ആചാരി, മറീന മൈക്കിൾ,അഞ്ജലി നായർ, കഷ്ണജിത്ത് എസ് വിയജൻ. ബിറ്റോ ഡേവിസ്, നന്ദൻ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീർ, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി. ബാനർ യു കമ്പനി/കണ്ടാ ഫിലിംസ്, നിർമ്മാണം കെ ടി രാജീവ്, കെ ശ്രീവർമ്മ, സംവിധാനം കഷ്ണജിത്ത് എസ് വിജയൻ,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവർമ്മ. ക്യാമറ അജയ് പി പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിങ് ഹരി മോഹൻദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എൻ രാജേഷ് കുമാർ, മേക്കപ്പ് അനൂപ് സാബു, ആർട്ട് ശ്രീജിത്ത് ശ്രീധർ, കോസ്റ്റ്യൂം ഡിസൈനർ ആദിത്യ നാണു, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, പി ആർ ഒ പി ആർ സുമേരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സഹദ് നടേമ്മൽ, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റിൽസ് വിഷ്ണു രഘു

LEAVE A REPLY

Please enter your comment!
Please enter your name here