വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയൂം നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും

0

പെരിന്തല്‍മണ്ണ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയൂം നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും. കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുള്‍ ഷുക്കൂറിനെ(34)യാണ് പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗകോടതി ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്. 2016 മാര്‍ച്ച് മുതല്‍ മേയ് വരെയാണ് കേസിനാസ്പദമായ സംഭവം. വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണിത്.

പോക്സോനിയമം 408 പ്രകാരം 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവും അനുഭവിക്കണം. മറ്റ് രണ്ട് വകുപ്പുകളിലായി ഓരോ വര്‍ഷം വീതം വെറും തടവും 10,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. രണ്ടാംപ്രതി വണ്ടൂര്‍ കോട്ടക്കുന്ന് തൊടുപറമ്പന്‍ താജുദ്ദീനെ(35) കോടതി പിരിയുംവരെ തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. ഡിവൈ.എസ്.പി.മാരായ സി. യൂസഫ്, കെ.എം. ദേവസ്യ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here