കടയുടെ പിന്നിലിരുന്നുള്ള മദ്യപാനം വിലക്കി ഉടമ; പ്രതികാരത്തിന് സംഘം ചേർന്നെത്തി തല്ലി ചതച്ച് യൂണിയൻ മാഫിയ; സൂപ്പർമാർക്ക് ഉടമയെ കേസിൽ കുടുക്കാൻ പുതിയ ‘ക്യാപ്‌സ്യൂളുമായി’ ജില്ലാ സെക്രട്ടറിയും

0

കൊല്ലം: സഖാക്കളാണെങ്കിൽ കേരളത്തിൽ എന്തും ചെയ്യാം. എവിടെ ഇരുന്നും മദ്യപിക്കാം. ചോദിക്കുന്നവർക്ക് അടി ഉറപ്പ്. കേസ് കൊടുത്താലും ഒന്നും സംഭവിക്കില്ല. ഭരണ തുടർച്ചയുടെ കരുത്തിൽ വീണ്ടും അഴിഞ്ഞാട്ടം. നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചത് ക്രൂരമായാണ്. മദ്യപാനം വിലക്കിയതിനാണ് അതിക്രമം കാണിച്ചതെന്നാണ് ആരോപണം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇന്ത്യൻ പൊലീസ് ആക്ടിലെ 141,143,146,147,447,341,294(യ),506,323,149 വകുപ്പുകളാണ് സിഐടിയുക്കാരായ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എല്ലാം ജാമ്യം കിട്ടുന്ന പെറ്റി കേസുകളുടെ വകുപ്പുകളാണ്.

ഒരു സി ഐ ടി യു പ്രവർത്തകൻ കടയുടെ പിന്നിലിരുന്ന് മദ്യപിക്കുന്നത് ഷാൻ വിലക്കിയിരുന്നു. തുടർന്ന് പ്രവർത്തകർ സംഘടിച്ച് സൂപ്പർമാർക്കറ്റിലെത്തി മർദിക്കുകയായിരുന്നുവെന്നാണ് ഷാനിന്റെ പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിക്കുന്ന തരത്തിലായിരുന്നു മർദ്ദനം. ഷാനിനെ സി ഐ ടി യു പ്രവർത്തകർ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളായ പതിമൂന്ന് പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്താലും വിട്ടയയ്‌ക്കേണ്ട വകുപ്പുകളാണ് എഫ് ഐ ആറിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം എടുത്ത് എപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം.

അതിനിടെ സൂപ്പർമാർക്കറ്റ് ഉടമയെ കേസിൽ കുടുക്കാനുള്ള തന്ത്രവും തുടങ്ങി കഴിഞ്ഞു. അതിനിടെ നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് സിഐടിയു ചുമട്ടുതൊഴിലാളികളുടെ ക്രൂരമർദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചിരുന്നു. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മർദിച്ചിരുന്നു. ഇത് ചോദിക്കാൻ ചെന്നപ്പോളാണ് തർക്കമുണ്ടായത്. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആറിലെ നിസാര വകുപ്പുകൾക്ക് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലാണ്.

സിഐടിയു ജില്ലാ സെക്രട്ടറി പറഞ്ഞതു പോലെ പൊലീസ് ഉടമയ്‌ക്കെതിരേയും കേസെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഉടമയും കേസിൽ പ്രതിയാകും. സ്വാഭാവികമായി യൂണിയൻ പ്രവർത്തകർക്കെതിരെ കടുത്ത നടപടികൾ എടുക്കുകയുമില്ല. അങ്ങനെ അടികൊണ്ടവനെ കേസിൽ കുടുക്കി അടികൊടുത്തവർക്കെതിരായ പരാതി നിലമേലിലും ഒതുക്കി തീർക്കും. കേസെടുത്താലും ചെറിയ വകുപ്പുകൾ മാത്രമേ തൊഴിലാളികൾക്കെതിരെ ചുമത്തൂ. ഉടമയ്‌ക്കെതിരായ പരാതിയിൽ വധശ്രമത്തിനും എഫ് ഐ ആർ വന്നേക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും കേസ് അട്ടിമറിക്കും. അതിക്രൂരമാണ് സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് ഏൽക്കേണ്ടി വന്ന മർദ്ദനം. സിസിടിവി ദൃശ്യങ്ങൾ സത്യം വ്യക്തമാക്കുന്നതാണ്. അതിക്രമിച്ച് കയറയും വധശ്രമവും അടക്കമുള്ള കേസ് അനിവാര്യമാണ് ഇവിടെ. എന്നാൽ അട്ടിമറിക്കാൻ വേണ്ടിയാണ് പൊലീസിൽ സമ്മർദ്ദമുണ്ടാക്കുന്ന പ്രസ്താവനയുമായി സിഐടിയു ജില്ലാ സെക്രട്ടറി എത്തുന്നത്.

യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ മർദനമേറ്റത്. നേരത്തെ ഒരു തൊഴിലാളിയുമായി ഉണ്ടായ തർക്കമാണ് സംഘടിതമായ ആക്രമണത്തിന് കാരണമെന്ന് ഷാൻ പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണ്. ഇവർക്ക് പ്രാദേശിക നേതാക്കളുടെ പിന്തുണയുമുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ എടുത്തതാണോയെന്ന് സംശയുമുണ്ടെന്നും ഷാൻ പറഞ്ഞു.

കടയുടെ പിൻഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സിഐ.ടി.യു. പ്രവർത്തകർ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. കടയുടെ പിൻഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേർന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാൻ തയ്യാറാവാതിരുന്ന സിഐ.ടി.യു. പ്രവർത്തകരെ ജീവനക്കാർ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

തുടർന്ന് ഇവർ മറ്റ് സിഐ.ടി.യു. പ്രവർത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മർദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ

LEAVE A REPLY

Please enter your comment!
Please enter your name here