ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമലയിൽ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഇന്ന് പക്ഷികളെ കൊല്ലും

0

ആലപ്പുഴ:ഒരിടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഭീതി.ആലപ്പുഴ നഗരത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.തിരുമല വാർഡ് രത്നാലയത്തിൽ എ.ആർ. ശിവദാസന്റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും.ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here