അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ പത്ത് പേരെ വെടിവച്ച് കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു

0

വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ പത്ത് പേരെ വെടിവച്ച് കൊലപ്പെടുത്തുകയും നിരവധിയാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ തിരിച്ചറിഞ്ഞു.

ആ​ക്ര​മി​യു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ശ​ക്ത​മാ​യ തെ​ര​ച്ചി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​യാ​ള്‍ വെ​ടി​വ​യ്പ്പ് ന​ട​ത്താ​നു​ണ്ടാ​യ കാ​ര​ണം അ​വ്യ​ക്ത​മാ​ണ്.

ക​റു​ത്ത തു​ക​ൽ ജാ​ക്ക​റ്റും തൊ​പ്പി​യും ക​ണ്ണ​ട​യും ധ​രി​ച്ച ഏ​ഷ്യ​ക്കാ​ര​നാ​ണ് ആ​ക്ര​മി​യെ​ന്നും ആ​യു​ധ​ധാ​രി​യാ​യ ഇ​യാ​ൾ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ലോ​സ്ആ​ഞ്ച​ല​സ് കൗ​ണ്ടി ഷെ​രി​ഫി​ന്‍റെ ഓ​ഫീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ലോ​സ് ​ആ​ഞ്ച​ല​സി​ന്‍റെ കി​ഴ​ക്കേ അ​തി​ർ​ത്തി​യി​ലു​ള്ള മോ​ന്‍റ​റേ പാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഡാ​ൻ​സ് ബാ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ​ത്ത് പേ​ർ മ​രി​ക്കു​ക​യും പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​സ​മ​യ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. മോ​ന്‍റ​റേ പാ​ർ​ക്കി​ൽ ചൈ​നീ​സ് വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ക്കാ​രാ​ണു ഭൂ​രി​പ​ക്ഷം. 60,000 പേ​രാ​ണു ന​ഗ​ര​ത്തി​ലു​ള്ള​ത്.

ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ കൂ​ട്ട​ക്കൊ​ല​യാ​ണു മോ​ണ്ടേ​റേ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റി​യ​ത്.

Leave a Reply