ഭാരത്‌ ജോഡോ യാത്രയിലൂടെ ഇന്ത്യ ഒരു പുതിയ രാഹുല്‍ ഗാന്ധിയെ കണ്ടെത്തിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ. ആന്റണി

0

ഭാരത്‌ ജോഡോ യാത്രയിലൂടെ ഇന്ത്യ ഒരു പുതിയ രാഹുല്‍ ഗാന്ധിയെ കണ്ടെത്തിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ. ആന്റണി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന്‌ ഇറക്കുന്നതോടെയേ യാത്ര പൂര്‍ത്തിയാകൂ.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്‌ മാത്രം പോരെന്നറിയാം. അതുകൊണ്ടാണ്‌ സഹകരിക്കാന്‍ തയാറുള്ളവരെ കാശ്‌മീരിലേക്കു ക്ഷണിച്ചതെന്നും ആന്റണി പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്‌തസാക്ഷിത്വദിനാചരണ ദിനത്തില്‍ കെ.പി.സി.സി ആസ്‌ഥാനത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത്‌ ജോഡോ യാത്ര പോലൊരു യാത്ര രാജ്യം കണ്ടിട്ടില്ല. വഴികളില്‍ കണ്ടവരെയെല്ലാം രാഹുല്‍ ചേര്‍ത്തുപിടിച്ചു. ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റുന്നൊരു രണ്ടാം ജന്മമാണ്‌ രാഹുല്‍ ഗാന്ധിക്ക്‌ ഉണ്ടായത്‌. വിശാല ജനാധിപത്യ ഐക്യത്തിനാണ്‌ കോണ്‍ഗ്രസ്‌ ശ്രമം. യാത്രയ്‌ക്കൊപ്പം ചേരാത്ത പാര്‍ട്ടികളും രാഹുലിനൊപ്പം എത്തുമെന്ന്‌ പ്രതീക്ഷിക്കാമെന്നും ആന്റണി അഭിപ്രായപ്പെട്ടു

Leave a Reply