നഗരത്തിൽ പന്തൽ കമാനം തകർന്ന് ഓട്ടോറിക്ഷയ്ക്കു മേൽ വീണ് രണ്ട് പേർക്ക് പരിക്ക്

0

നഗരത്തിൽ പന്തൽ കമാനം തകർന്ന് ഓട്ടോറിക്ഷയ്ക്കു മേൽ വീണ് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ്രൈഡവർ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്സി എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോർപറേഷൻ ഓഫീസിന് മുന്നിൽ തൃശൂർ ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനങ്ങളാണ് തകർന്നു വീണത്. ദീപാലംകാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമ്മിച്ചതായിരുന്നു പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴുകയായിരുന്നു.

ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരമാകെ ദീപാലാംകൃതമാക്കിയിരിക്കുകയാണ്. നിലം കുഴിക്കാതെയുള്ള നിർമ്മാണങ്ങളാണ് നടത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here