കഠിനംകുളത്ത് ആയുധങ്ങളുമായി ഒളിവിൽ കഴിഞ്ഞ ഗുണ്ടകൾ പിടിയിൽ

0

കഠിനംകുളത്ത് ആയുധങ്ങളുമായി ഒളിവിൽ കഴിഞ്ഞ ഗുണ്ടകൾ പിടിയിൽ. ലിയോൺ, വിജീഷ്, അഖിൽ എന്നിവരാണ് കുടുങ്ങിയത്. ലിയോൺ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് നാല് ദിവസം മുമ്പ് മാത്രമാണ്. സ്വർണക്കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിജീഷും അഖിലും. കഠിനംകുളത്തെ ഒരു തുരുത്തിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് വൻ പൊലീസ് സംഘം മേഖല വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. നിരവധി ആയുധങ്ങളും ഇവരുടെ പക്കൽനിന്നും കണ്ടെടുത്തു.

Leave a Reply