സിബിൽ സ്‌കോറിന്റെ പേരിൽ കള്ളം പറഞ്ഞ് പ്രധാനമന്ത്രിയുടെ വായ്പാ പദ്ധതിയിൽ നിന്നും തഴഞ്ഞെന്ന് പരാതി

0

സിബിൽ സ്‌കോറിന്റെ പേരിൽ കള്ളം പറഞ്ഞ് പ്രധാനമന്ത്രിയുടെ വായ്പാ പദ്ധതിയിൽ നിന്നും തഴഞ്ഞെന്ന് പരാതി. സെൻട്രൽ ബാങ്കിന്റെ കവിയൂർ ബ്രാഞ്ചിന് എതിരെയാണ് പരാതി. ബാങ്കിനെ സമീപിച്ചെങ്കിലും സിബിൽ സ്‌കോറില്ലെന്ന കാരണത്താൽ വായ്പ തന്നില്ലെന്നാണ് ആക്ഷേപം. തിരുവല്ല കവിയൂർ സ്വദേശിനിയാണ് പരാതിക്കാരി.

പ്രധാനമന്ത്രിയുടെ പദ്ധതിയിലെ ലോൺ ശരിയാക്കാൻ 30,000 രൂപ കൊടുക്കണമെന്നും കൂടാതെ പത്ത് ലക്ഷം രൂപയുടെ ഇൻഷൂറൻസും എടുക്കണമെന്നും ആവശ്യപ്പെട്ടെന്നുമാണ് പരാതി. ഇത് വ്യവസായ മന്ത്രി പി രാജീവിനെ പരാതിയായി അറിയിക്കുകയും ചെയ്തു. മെയ്‌ 2022ലാണ് ലോണിനായി സമീപിച്ചത്. അന്നും സിബിൽ സ്‌കോറില്ലെന്ന് പറഞ്ഞ് കൊടുത്തില്ല. ഇതിനൊപ്പം മാനേജർ ആവശ്യപ്പെട്ടത് പ്രകാരം ഒരു നമ്പറിലേക്കു വിളിക്കുകയും 30000 രൂപ അവർ എന്നോടവശ്യപ്പെടുകയും ചെയ്തു.എന്റെ കൈയിൽ പൈസ ഇല്ലാത്തതു കാരണം ഞാൻ അതിനു തയ്യാറായില്ലെന്ന് പരാതിക്കാരി പറയുന്നു. അതിന് ശേഷവും പരാതി നൽകി.

വീണ്ടും ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചു. സിബിൽ സ്‌കോർ ഉണ്ടെന്നാണ് ഈ രണ്ടാം അപേക്ഷ പരിശോധിച്ച മാനേജർ ആദ്യം പറഞ്ഞത്. പിന്നീട് ലോൺ അനുവദിച്ചു. എന്നാൽ പണം അനുവദിച്ചില്ല. സിബിൽ സ്‌കോറില്ലെന്നും ബേക്കറി നടത്തിപ്പിൽ മുൻ പരിചയമില്ലെന്നും ബാങ്ക് പറഞ്ഞു. എന്നാൽ വ്യവസായ വകുപ്പിന് കീഴിൽ ഇതിനുള്ള പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുമുണ്ട്. ഇതെല്ലാം ഉയർത്തിയാണ് യുവതി വ്യവസായ മന്ത്രിക്ക് പരാതി നൽകിയത്.

Leave a Reply