പാലക്കാട്‌ ജങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രാജ്യാന്തര വിപണിയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ചരസ്‌ പിടികൂടി

0

പാലക്കാട്‌ ജങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രാജ്യാന്തര വിപണിയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ചരസ്‌ പിടികൂടി.
ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്‌പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉടമസ്‌ഥനില്ലാത്ത ബാഗില്‍ നിന്നാണു ചരസ്‌ പിടികൂടിയത്‌. പാലക്കാട്‌ ആര്‍.പി.എഫ്‌. ക്രൈം ഇന്റലിജന്‍സ്‌ ബ്രാഞ്ചും പാലക്കാട്‌ എക്‌സൈസ്‌ സര്‍ക്കിളും സംയുക്‌തമായാണ്‌ പരിശോധന നടത്തിയത്‌. കൂടിയ അളവില്‍ കഞ്ചാവ്‌ കടത്തുമ്പോള്‍ പിടിക്കപ്പെടുമെന്ന കാരണത്താല്‍ കഞ്ചാവ്‌ സംസ്‌കരിച്ച്‌ ചരസാക്കി മാറ്റി ട്രെയിന്‍ വഴി കടത്തുന്ന ലഹരി മാഫിയയുടെ ശ്രമമാണ്‌ പൊളിഞ്ഞത്‌. ലഹരിമരുന്ന്‌ കടത്തിയ പ്രതിയെ കണ്ടെത്തുന്നതിന്‌ എക്‌സൈസും ആര്‍.പി.എഫും അന്വേഷണം ഊര്‍ജിതമാക്കി. സംസ്‌ഥാനത്ത്‌ ഇത്രയും കൂടിയ അളവില്‍ ചരസ്‌ പിടികൂടുന്നത്‌ അടുത്തകാലത്ത്‌ ആദ്യമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here