ചീഫ് സെക്രട്ടറി കർശന നിർദേശം നൽകിയിട്ടും സർക്കാർ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ആദ്യ ദിനം തന്നെ പാളി

0

തിരുവനന്തപുരം: ചീഫ് സെക്രട്ടറി കർശന നിർദേശം നൽകിയിട്ടും സർക്കാർ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ആദ്യ ദിനം തന്നെ പാളി.
കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് നിർബന്ധമാക്കിയിരുന്നത്. ഇതിൽ പാലക്കാട് കലക്ടറേറ്റിൽ മാത്രമാണ് പ്രഖ്യാപിച്ച ദിവസം സജ്ജമായത്. തലസ്ഥാനത്ത് ചൊവ്വാഴ്ച അവധിയായതിനാൽ ഭൂരിഭാഗം ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും ബുധനാഴ്ചയാണ് പഞ്ചിങ് പ്രാബല്യത്തിൽ വരേണ്ടത്. ഇവയും പൂർണമായി സജ്ജമായിട്ടില്ല.

പ​ഞ്ചി​ങ്​ യ​ന്ത്ര​ങ്ങ​ളു​ടെ കു​റ​വും ബ​യോ​മെ​ട്രി​ക്​ വി​വ​രം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്​ പൂ​ർ​ത്തി​യാ​കാ​ത്ത​തു​മാ​ണ്​ വൈ​കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ അ​ന്ത്യ​ശാ​സ​നം വ​ന്ന ശേ​ഷ​മാ​ണ്​ കെ​ൽ​ട്രോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി​യ​ത്. പ​ഞ്ചി​ങ്​ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന്​ ഇ​ത്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ല്ലാ ഓ​ഫി​സി​ലും പ​ഞ്ചി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി മാ​ർ​ച്ച്​ 31ആ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​ര​ത്തേ ത​ന്നെ പ​ഞ്ചി​ങ്​ ന​ട​പ്പാ​യി​രു​ന്നു. ഇ​വി​ടെ ആ​ക്സ​സ്​ ക​ൺ​ട്രോ​ൾ സം​വി​ധാ​നം പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here