വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ

0

ഇടുക്കി: വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. 35 ലിറ്റ‌‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്.

ശാന്തൻപാറ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply