ഹരിയാനയിലെ ജജ്ജാറിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0

ഹരിയാനയിലെ ജജ്ജാറിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച പുലർച്ചെ 1.19ഓടെയാണ് ഭുചലനം ഉണ്ടായത്. ജാജറിലെ ഭൂമിക്കടിയിൽ അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാഷണൽ സീസ്മോളജി സെന്ററാണ് ഭൂകമ്പം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഇക്കഴിഞ്ഞ നവംബറിൽ ഉത്തരാഖണ്ഡിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Leave a Reply