ഹണിട്രാപ്പ്‌ കേസില്‍ വിദേശത്ത്‌ ഒളിവിലായിരുന്ന പ്രതി പിടിയില്‍

0


ആലപ്പുഴ: ഹണിട്രാപ്പ്‌ കേസിനെ തുടര്‍ന്ന്‌ വിദേശത്ത്‌ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. തൃശൂര്‍ താന്ന്യം പഞ്ചായത്ത്‌ കീഴ്‌പ്പുള്ളിക്കര കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാനെ(28)യാണു മണ്ണഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 10 ലക്ഷം രൂപമോചന ദ്രവ്യം ആവശ്യപ്പെട്ട്‌ മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോം സ്‌റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്‌ഥലങ്ങളില്‍ താമസിപ്പിച്ച്‌ മര്‍ദിച്ച കേസില്‍ രണ്ടാം പ്രതിയാണു സല്‍മാന്‍.
സംഭവത്തിന്‌ശേഷം വിദേശത്തേക്ക്‌ കടന്ന സല്‍മാനെതിരേ മണ്ണഞ്ചേരി പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്നും മടങ്ങിവരുന്നവഴി നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ച്‌ പോലീസ്‌ പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. മോഹിത്‌, പ്രിന്‍സിപ്പല്‍ എസ്‌.ഐ: കെ.ആര്‍ ബിജു, സി.പി.ഒ: ഷിനോയ്‌ എന്നിവരടങ്ങിയ സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here