കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറിൽ പങ്കാളിത്തവും ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നാലു പേർക്കെതിരെ കേസെടുത്തു

0

കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറിൽ പങ്കാളിത്തവും ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നാലു പേർക്കെതിരെ കേസെടുത്തു. കോടതി നിർദേശ പ്രകാരം തളിപറമ്പ് പൊലിസാണ് കേസെടുത്തത്.

തളിപ്പറമ്പ് കൂവേരി പടപ്പേങ്ങാട് സ്വദേശി അജി .എം.ജോസിന്റെ (40) പരാതിയിലാണ് തൃശൂർ ചാലക്കുടിയിലെ സി.ലിജു ജോസഫ് (49), തിരുവല്ല കണ്ണന്താനത്തെ പി.തോമസ് സെബാസ്റ്റ്യൻ (62), കോട്ടയം മണ്ണാർക്കാട് സ്വദേശി കെ.ജോൺ ജോസഫ് (54), കോട്ടയം സ്വദേശി ജോർജ് വെട്ടുക്കാട്ടിൽ (61) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കർണ്ണാടകയിലെ ഗാഡ് ഗാഡ് ജില്ലയിലെ ചിക്കൻവർണ്ണ എന്ന സ്ഥലത്ത് സ്റ്റോൺ ക്രഷർ ബിസിനസ്സ് ചെയ്യുന്നതിന് പത്ത് ശതമാനം ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി പരാതിക്കാരനിൽ നിന്നും പ്രതികൾ 27,26,587 രൂപ കൈപ്പറ്റിയെന്നാണ് കേസ്. നാളിതുവരെ ഓഹരിയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിൽ കോടതി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.

തുടർച്ചയായ തട്ടിപ്പുകേസുകൾ റിപ്പോർട്ടു ചെയ്യുന്നതോടെ തളിപ്പറമ്പിൽനിന്നും നിക്ഷേപകരിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്ന സംഘത്തിനെതിരെ പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. യു.കെ വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തളിപറമ്പ് ചിറവക്കെ ട്രാവൽ ഏജൻസിക്കെതിരെ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here