മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്; മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിശ്ചയിച്ച 142 അടി എത്താനുള്ള സാഹചര്യം മുന്നിൽ; തീരത്ത് ജാഗ്രത

0

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്. ഞായർ രാവിലെ ആറിന് ജലനിരപ്പ് 140.75 അടി എത്തി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 538 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്‌നാട് 511 ഘനയടി വീതം കൊണ്ടുപോയി.

അണക്കെട്ട് പ്രദേശത്ത് 11.2 മില്ലിമീറ്ററും തേക്കടിയിൽ 4.6 മില്ലിമീറ്ററും മഴപെയ്തു. മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിശ്ചയിച്ച 142 അടി എത്താനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ തീരത്ത് ജാഗ്രത ശക്തമാക്കി. മുല്ലപ്പെരിയാർ നിറഞ്ഞൊഴുകിയാൽ ഇടുക്കി ഡാമിലെ ജലനിരപ്പും ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here