സ്വന്തം ഭാര്യയെ പോലും വിശ്വസിപ്പിച്ചിരുന്നത് എസ്ഐ എന്ന്; പൊലീസ് വേഷത്തിൽ വാഹന പരിശോധന നടത്തി പണം പിരിക്കും; യുവാവ് അറസ്റ്റിൽ

0

കോയമ്പത്തൂർ: പൊലീസ് ഇൻസ്പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിരുദ്‌നഗർജില്ലാ തിമ്മംപട്ടി മള്ളങ്കിണർ സ്വദേശി സെൽവമാണ് (39) അറസ്റ്റിലായത്. സ്വന്തം ഭാര്യയേയും അയൽക്കാരെയും പോലും ഇയാൾ പറഞ്ഞു വിസ്വസിപ്പിച്ചിരുന്നത് തമിഴ്നാട് പൊലീസിലെ സബ് ഇൻസ്പെക്ടറാണെന്നായിരുന്നു. കരുമത്തംപട്ടി സ്വദേശി ശശികുമാർ എന്നയാളിന് തോന്നിയ സംശയമാണ് സെൽവത്തെ കുടുക്കിയത.്

ശനിയാഴ്ച വൈകീട്ട് ശശികുമാർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് സെൽവം പോലീസ് വേഷത്തിൽ തടഞ്ഞുനിർത്തിയത്. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശശികുമാർ സുഹൃത്തായ പൊലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. പിന്നീട് രണ്ടു പൊലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താൻ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണെന്നാണ് സെൽവം പറഞ്ഞത്.

ബുള്ളറ്റും ഹെൽമറ്റും പൊലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് വ്യാജ എസ്. ഐ. സ്റ്റേഷനിലേക്ക് എത്തിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂർ തെക്കല്ലൂർ ഭാഗത്ത് സ്പിന്നിങ് മില്ലിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചത്. പൊലീസിൽ ജോലിയാണെന്നറിയിച്ചാണ് ഇയാൾ വിവാഹിതനായത്. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാൾ പൊലീസാണെന്ന് തന്നെയാണ് പറഞ്ഞത്.

വീട്ടിൽനിന്നും ജോലിക്ക് പോകുമ്പോൾ യൂണിഫോം ധരിച്ച് പോകുന്ന സെൽവം വഴിയിൽ വേഷംമാറിയ ശേഷമാണ് മില്ലിൽ ജോലിക്കുപോയിരുന്നത്.

Leave a Reply