ചാന്‍സലര്‍ ബില്ല്: ഭേദഗതി നിര്‍ദേശവുമായി പ്രതിപക്ഷം; എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍

0

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭയില്‍. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കണമെന്നാണ് കരട് ബില്ലിലെ നിര്‍ദേശം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്.

വൈസ് ചാന്‍ലസറുടെ സ്ഥാനം ഒഴിവുവന്നാല്‍ പ്രോ വൈസ് ചാന്‍സലര്‍ക്കോ മറ്റ് സര്‍വകലാശാല വി.സിമാര്‍ക്കും പകരം ചുമതല നല്‍കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.

എന്നാല്‍ വി.സിയുടെ ഒഴിവില്‍ ബന്ധപ്പെട്ട മന്ത്രിയും ചാന്‍സലറും ഉള്‍പ്പെടുന്ന സമിതി നിര്‍ദേശിക്കുന്നയാളെ ചുമതല ഏല്പിക്കണമെന്ന ഭേദഗതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നോട്ടുവച്ചു. കരട് ബില്ലിലെ വ്യവസ്ഥയുജിസി ചട്ടങ്ങളുടെ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിസി ഇല്ലെങ്കില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് ആലോചിച്ച് പകരം സംവിധാനം എന്ന രീതിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്

എല്ലാ സര്‍വകലാശാലകള്‍ക്കും പ്രത്യേകം ചാന്‍സലര്‍മാര്‍ ആവശ്യമില്ല. ഒറ്റ ചാന്‍സലറെ നിയമിക്കണം. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റീസോ ആയിരിക്കണം ചാന്‍സലര്‍. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം .മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി.സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിക്കും. ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി

ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണ്ണര്‍ ഒപ്പിടാന്‍ സാധ്യതയില്ല. നേരത്തെ സമാനവ്യവസ്ഥകളോടെ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ക്കെതിരെ നിയമ-രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാകും സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here