ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവഡോക്ടർ അറസ്റ്റിൽ

0

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവഡോക്ടർ അറസ്റ്റിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതി നിവാസിൽ വിഷ്ണു (30) വിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here