വനിതാ ഡോക്‌ടര്‍ക്ക്‌ ഭീഷണി; മുന്‍ജീവനക്കാരന്‍ അറസ്‌റ്റില്‍

0


തൊടുപുഴ: വനിതാ വെറ്ററിനറി ഡോക്‌ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്‌റ്റില്‍. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി കൊമ്പുക്കര വീട്ടില്‍ കെ.ഡി. ഷാജി(60)യാണ്‌ അറസ്‌റ്റിലായത്‌.
തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗള്‍ട്രി ഫാമിലെ വനിതാ ഡോക്‌ടറാണു പരാതിക്കാരി. ഫാമിലെ സ്‌ഥിരം ജീവനക്കാരനായിരുന്നു ഷാജി. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു സംഭവം. ഫാമിലെ ജോലിക്കിടെയാണ്‌ ഡോക്‌ടറെ ഷാജി അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്‌. ജോലിയില്‍ വീഴ്‌ചവരുത്തിയത്‌ ചോദ്യംചെയ്‌തതാണ്‌ പ്രകോപന കാരണം. വാഹനത്തിലെത്തിയ ഡോക്‌ടറെ ഭീഷണിപ്പെടുത്തിയതിനൊപ്പം ജാതിപ്പേര്‌ വിളിച്ച്‌ അപമാനിച്ചുവെന്നും പരാതിയുണ്ട്‌. ഇതേത്തുടര്‍ന്ന്‌ ഷാജിയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തെങ്കിലും കഴിഞ്ഞ മേയില്‍ പ്രതി സര്‍വീസില്‍നിന്ന്‌ വിരമിച്ചു. ഒളിവില്‍ പോയ ഇയാളെ ഇന്നലെയാണ്‌ പിടികൂടിയത്‌.
ഡിവൈ.എസ്‌.പി. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. തൊടുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌ത്രീകളെ അപമാനിച്ചതിന്‌ നേരത്തേയും ഷാജിക്കെതിരേ കേസുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here