ബംഗാളിലെ മിഡ്നാപുരിൽ സഹകരണ സ്ഥാപനത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ വിരുദ്ധ സിപിഎം – ബിജെപി സഖ്യത്തിനു വൻ വിജയം

0

ബംഗാളിലെ മിഡ്നാപുരിൽ സഹകരണ സ്ഥാപനത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ വിരുദ്ധ സിപിഎം – ബിജെപി സഖ്യത്തിനു വൻ വിജയം. 63 സീറ്റുകളിൽ 52 ലും സിപിഎമ്മും ബിജെപിയും ചേർന്നു രൂപീകരിച്ച ബംഗാൾ കോ ഓപ്പറേറ്റിവ് ബച്ചാവോ സമിതി എതിരില്ലാതെ വിജയിച്ചു. അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സിപിഎം – ബിജെപി കൂട്ടുകെട്ടാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

നന്ദകുമാർ ബ്ലോക്കിലെ ബഹ്‍രാംപുർ കോ-ഓപ്പറേറ്റീവ് അഗ്രികൾചറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ തിരഞ്ഞെടുപ്പിലാണ് തൃണമൂലിനെ തോൽപ്പിക്കാൻ ദേശീയ രാഷ്ട്രീയത്തിലെ ബദ്ധവൈരികൾ എന്നവകാശപ്പെടുന്ന ബിജെപിയും സിപിഎമ്മും കൈകോർത്തത്. 46 സീറ്റുകളിലേക്കു പത്രിക നൽകിയ തൃണമൂൽ 35 പത്രികകളും പിൻവലിച്ചിരുന്നു.

പുതിയ സഖ്യം സംസ്ഥാനത്തും ദേശീയ തലത്തിലും ചർച്ചാവിഷയമായി. ടിഎംസിയുടെ ദുർഭരണത്തിനു തടയിടാൻ ഇത്തരമൊരു കൂട്ടുകെട്ട് അനിവാര്യമെന്നാണു സിപിഎം, ബിജെപി നേതാക്കൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here