പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്കുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം.

ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടി72 ടാങ്കില്‍ നദി മുറിച്ചുകടക്കാനുള്ള പരിശീലനത്തിലേര്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply