ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ഷോയിലേക്ക്‌ രൂപേഷ്‌ കുമാര്‍

0


കുമരകം : കുമരകത്തിന്‌ അഭിമാനമായി ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ഷോയിലേക്ക്‌ ഉത്തരവാദിത്വ ടൂറിസവും. കേരള ഉത്തരവാദിത്ത ടൂറിസം സംസ്‌ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌ കുമാറിനാണു ലണ്ടന്‍ വേള്‍ഡ്‌ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ചത്‌. ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍ക്കാണു ക്ഷണം. ഉത്തരാഖണ്ഡിലെ വില്ലേജ്‌ വെയ്‌സ്‌ സ്‌ഥാപകയും ഐ.സി.ആര്‍.ടി ഇന്ത്യയുടെ സ്‌ഥാപകരില്‍ ഒരാളുമായ മനീഷ പാണ്ഡെയാണ്‌ ട്രാവല്‍ഷോയില്‍ പങ്കെടുക്കുന്ന മെറ്റൊരാള്‍. കുമരകത്ത്‌ നിന്നും ഉത്തരവാദിത്വ ടൂറിസത്തിലൂടെയാണ്‌ കെ.രൂപേഷ്‌ കുമാര്‍ ടൂറിസം മേഖലയിലേക്കു കടന്നു വരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here