കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവരെയും വൈസ് ചാൻസലർ ആക്കിയേനേയെന്ന് പരിഹസിച്ച് പി സി ജോർജ്

0

കോട്ടയം: കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവരെയും വൈസ് ചാൻസലർ ആക്കിയേനേയെന്ന് പരിഹസിച്ച് പി സി ജോർജ്. കേരളത്തിലെ പതിനാല് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തിയ സാഹചര്യത്തിലാണ് പി സി ജോർജിന്റെ വിമർശനം.

കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ. പള്ളിക്കൂടത്തിൽ പോകാത്തവരെ പിടിച്ച് വൈസ് ചാൻസലർ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനസ് ആയതിനാൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല.

കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സർക്കാർ ഇന്നലെ ഉത്തരവിടക്കിയിരുന്നു. സർവകലാശാല നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിനാണ് ചാൻസലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവർണറെ നീക്കിയത്.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here