പഞ്ചാരിമേളത്തില്‍ വിസ്‌മയം തീര്‍ത്ത്‌ ജയറാം; മനംനിറഞ്ഞ്‌ പുരുഷാരം

0



വൈക്കം: ജയറാം ഒരുക്കിയ മേളവിസ്‌മയം കാണാന്‍ വൈക്കം ക്ഷേത്രത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ ആയിരക്കണക്കിന്‌ കലാസ്വാദകര്‍.
അഷ്‌ടമി ഉത്സവത്തിന്റെ ഏഴാം നാളില്‍ വൈക്കത്തപ്പന്റെ പ്രഭാത ശ്രീബലി മൂന്നാമത്തെ പ്രദക്ഷിണം നാലമ്പലത്തിന്റെ. വടക്കുഭാഗത്തായി നിലയുറപ്പിച്ചതോടെ ജയറാമും സംഘവും പഞ്ചാരിമേളത്തിന്‌ തുടക്കമിട്ടു.പതികാലത്തില്‍ തുടങ്ങിയ മേളം അഞ്ചാം കാലത്തില്‍ അവസാനിച്ചതോടെ ചെമ്പട തുടങ്ങി. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പഞ്ചാരിമേളം കൊടിമരച്ചുവട്ടില്‍ സമാപിച്ചു.
ചോറ്റാനിക്കര സത്യന്‍ മാരാര്‍ അനിക്കാട്‌ ഗോപകുമാര്‍, ആനിക്കാട്‌ കൃഷ്‌ണകുമാര്‍, തിരുമറയൂര്‍ സുരേഷ്‌, ജയന്‍ വാര്യര്‍, കൊടകര ബാബു, വെന്നിമല രാജേഷ്‌ തുടങ്ങി 151 കലാകാരന്‍മാര്‍ മേളത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here