ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ ചാറ്റിങ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

0

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഡ്രൈവിംഗ് നടത്തുന്നതിനിടെ തന്നെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അടിമുടി തകരാറ്. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here