പൊന്‍മുടി അണക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0


രാജകുമാരി: പൊന്‍മുടി അണക്കെട്ടിന്റെ ഭാഗമായ ജലാശയത്തില്‍ വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാലി(28)ന്റെ മൃതദേഹമാണ്‌ ഇന്നലെ ഫയര്‍ഫോഴ്‌സ്‌ അടിമാലി യൂണിറ്റില്‍നിന്നുള്ള സ്‌കൂബ ടീമംഗങ്ങള്‍ കണ്ടെത്തിയത്‌.
ഞായറാഴ്‌ച വൈകിട്ട്‌ നാലിലാണു ശ്യാംലാല്‍ സുഹൃത്തുക്കളായ അമല്‍, അഭിജിത്ത്‌ എന്നിവര്‍ക്കൊപ്പം പൊന്‍മുടി ജലാശയത്തില്‍ കള്ളിമാലി വാരിയാനിപ്പടിക്കു സമീപം കുളിക്കാനിറങ്ങിയത്‌. കുളിക്കുന്നതിനിടെ സമീപത്തു കെട്ടിയിട്ടിരുന്ന ഫൈബര്‍ വള്ളത്തില്‍ കയറി മൂന്നു പേരും ജലാശയത്തിന്റെ മറുഭാഗത്തേക്കു പോയി. പകുതിയിലെത്തിയ ശേഷം തിരിച്ചു തുഴയുന്നതിനിടെ വള്ളം മറിയുകയായിരുന്നു. അമലും അഭിജിത്തും നീന്തി കരയ്‌ക്കു കയറിയെങ്കിലും ശ്യാംലാലിനെ കണ്ടില്ല. തുടര്‍ന്ന്‌ ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. രാജാക്കാട്‌ പോലീസ്‌ സ്‌ഥലത്തെത്തി രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ ഫയര്‍ഫോഴ്‌സ്‌ സ്‌കൂബ ടീമാണു മൃതദേഹം കണ്ടെത്തിയത്‌.
പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ശ്യാംലാലിന്റെ പിതാവ്‌ ശശി. മാതാവ്‌ ശോഭന. സഹോദരി ശാരി.

LEAVE A REPLY

Please enter your comment!
Please enter your name here