തിരുവത്ര പുത്തൻകടപ്പുറത്ത് തിരകൾക്കൊപ്പം മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

0

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് തിരകൾക്കൊപ്പം മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് പുത്തൻകടപ്പുറം ഫിഷ് ലാൻഡിങ് സെന്ററിനോടു ചേർന്ന് 200 മീറ്ററോളം തീരത്ത് മത്തിക്കൂട്ടം തിരകൾക്കൊപ്പം കരയ്ക്കടിഞ്ഞത്. അര മണിക്കൂറിലേറെ ഈ പ്രതിഭാസം നീണ്ടുനിന്നു.

വിവരമറിഞ്ഞ് പിടയ്ക്കുന്ന മത്തി വാരിയെടുക്കാൻ നാട്ടുകാരും കടപ്പുറത്തെത്തി. മത്തികൂട്ടം കരയ്ക്കടിയുന്ന വിവരമറിഞ്ഞ് ചെറുവഞ്ചിക്കാരും ഇവിടെയെത്തി തീരത്തോടു ചേർന്ന് വലവിരിച്ച് മീൻപിടിച്ചു. ഒരു മാസം മുൻപ് കടപ്പുറം പഞ്ചായത്തിലെ അഴിമുഖത്തും വാടാനപള്ളിയിലും സമാനമായ രീതിയിൽ മത്തികൂട്ടം കരയ്ക്കടിഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here