തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ കാര്‍ സ്കേറ്റിംഗ് ചെയ്യുന്ന രാഹുലിനെ ഇടിക്കുകയായിരുന്നു. ടെക്നോപാര്‍ക്ക് ജീവനക്കാരി ഓടിച്ച കാറാണ് രാഹുലിനെ ഇടിച്ചത്