കാട്ടുപന്നി ഇറച്ചി പിടികൂടി: ഫോറസ്റ്റ് റസ്‌ക്യൂവർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

0

കൂത്തുപറമ്പ്:കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് സംഘം ചിറ്റാരിപറമ്പ് കൊയ്യാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തു. ചിറ്റാരിപ്പറമ്പ് കൊയ്യാറ്റിലെ നടുകണ്ടിയിൽ കെ ഷിജു,ചാലിൽപറമ്പിൽ എൻ ബൈജു, എന്നിവരെയാണ് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്.

കെ.ഷിജു കണ്ണൂരിലെ വൈൽഡ് ലൈഫ് റെസ്‌ക്യൂ ഗ്രൂപ്പ് ആയപ്രസാദ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ്. രഹസ്യവിവരത്തെ തുടർന്ന് കൊയ്യാറ്റിൽ ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനയിലാണ് പാചകം ചെയ്യാൻ പാകത്തിലാക്കിയ കാട്ടുപന്നിയിറച്ചി പിടികൂടിയത്.

വാഹനമിടിച്ച് ചത്തപന്നിയെ പാചകംചെയ്യുവാനായി കഷ്ണങ്ങളാക്കുകയായിരുന്നു ഇവർ. കൊട്ടിയൂർ റേഞ്ചിന് കീഴിലുള്ള തൊലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ സി അനീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്, ബി എഫ് ഒ മാരായജിതിൻ,സയന എം, സിജേഷ് എന്നിവരും ഫോറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here