പൊതുമേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം അറുപതാക്കി; ഉത്തരവ് ഇറക്കി ധനവകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം അറുപതായി ഏകീകരിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം നടപ്പിലാക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

പൊതുമേഖ സ്ഥാപനങ്ങളിൽ പലതരത്തിലുള്ള പെൻഷൻ പ്രായമാണ് നിലനിൽക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിർദേശിച്ചിരുന്നു. അതേസമയം, കെഎസ്ഇബി, കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നിവയെ പെൻഷൻ പ്രായം ഏകീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമല്ല. അതേസമയം, പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് എതിരെ ഭരണമുന്നണിയിൽ തന്നെ എതിർപ്പ് ശക്തമാണ്. എഐവൈഎഫ് അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here