മഞ്ചേശ്വരം സബ് ജില്ല ശാസ്ത്രമേളയ്ക്കിടെ വേദി തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് പരിക്ക്

0


കാസര്‍ഗോഡ്: മഞ്ചേശ്വരം സബ് ജില്ല ശാസ്ത്രമേളയ്ക്കിടെ വേദി തകര്‍ന്നുവീണു. രണ്ട് അധ്യാപകര്‍ക്കും അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ശാസ്ത്ര, പ്രവൃത്തി പരിചയ മേളയ്ക്കിടെയാണ് അപകടം.

ഉച്ചയ്ക്ക രണ്ടു മണിയോടെയാണ് പന്തല്‍ തകര്‍ന്നുവീണത്. ഇരുമ്പു പൈപ്പുകളും അലുമിനിയം ഷീറ്റുകളും കൊണ്ടുള്ള പന്തലാണ് നിര്‍മ്മിച്ചിരുന്നത്. ഇവ ദേഹത്ത് പതിച്ചാണ് പരിക്കേറ്റിരിക്കുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ മത്സരം രണ്ടരയോടെ കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണ സമയമായതിനാല്‍ അധികം കുട്ടികളും അധ്യാപകരും വേദിയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോള്‍ കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടകാരണം കണ്ടെത്തണമെന്നും പന്തല്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടായാല്‍ കര്‍ശന നടപടി വേണമെന്നും അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here