കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരം: ജേക്കബ് പുന്നൂസ്

0



തിരുവനന്തപുരം: കഴിഞ്ഞദിവസം കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പൂന്നൂസ്. ഏത് നിയമവിരുദ്ധപ്രവര്‍ത്തിയും ചെയ്യാമെന്നത് അഹങ്കാരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരള പോലീസിനു ജനകീയ മുഖം നല്‍കുന്നതിനു വേണ്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനൊപ്പം പ്രവര്‍ത്തിച്ച പോലീസ് മേധാവികൂടിയാണ് ജേക്കബ് പുന്നൂസ്.

നിയമംനടപ്പാക്കുമ്പോള്‍, പ്രകോപനമുണ്ടായാലും, നിയമംലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്ന് അദ്ദേഹം കുറിച്ചു. എന്തു നിയമവിരുദ്ധ പ്രവര്‍ത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല, മറിച്ച്, ഞാന്‍ ഒരു കൊച്ചു രാജാവാണ് എന്ന അഹങ്കാരമാണ്. കസ്റ്റഡിയിലുള്ളവരെ മര്‍ദ്ദിക്കുന്നത് ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം. അത്, അതിഹീനമായ ഒരു കുറ്റവുമാണ്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ് അതു നിയമം നടപ്പാക്കുന്നവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here