ഇരകളുടെ ദുരിതത്തിലും രാഷ്ട്രീയം കാണുന്നു; എംഎൽഎ യുടേത് മനുഷ്യത്വ ഹീനമായ നടപടി’; സി എച്ച് കുഞ്ഞമ്പുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

0

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതരെ അധിക്ഷേപിച്ച സി എച്ച് കുഞ്ഞമ്പു എം എല്‍ എക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരകളുടെ ദുരിതത്തില്‍ പോലും രാഷ്ട്രീയം കാണുന്ന സമീപനം മനുഷ്യത്വ ഹീനമായ നടപടിയാണെന്നും അവരുടെ ആവശ്യങ്ങളില്‍ എന്താണ് അന്യായമെന്ന് എം എൽ എ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെയെന്ന് അദ്ദേഹത്തോട് ചോദിക്കണം. അക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെപിസിസി അധ്യക്ഷന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം പാര്‍ട്ടി തുടര്‍ നിലപാട് സ്വീകരിക്കും.

ഇല്ലാത്ത അധികാരത്തെക്കുറിച്ചാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പോരുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here