വടക്കഞ്ചേരി അപകടത്തില്‍ നാറ്റ്‌പാക്‌ റിപ്പോര്‍ട്ട്‌ , കെ.എസ്‌.ആര്‍.ടി.സിയും കുറ്റക്കാര്‍; അമിതവേഗം, പെട്ടെന്നു നിര്‍ത്തി

0


പാലക്കാട്‌: ഒന്‍പതുപേര്‍ മരിച്ച വടക്കഞ്ചേരി അപകടത്തില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ൈഡ്രവറുടെ ഭാഗത്തും ഗുരുതര വീഴ്‌ചയുണ്ടായെന്നു കണ്ടെത്തല്‍. അമിത വേഗതയിലായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ പെട്ടെന്ന്‌ വേഗത കുറയ്‌ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്‌തത്‌ അപകടത്തിന്റെ തീവ്രത കൂട്ടിയെന്നാണ്‌ നാറ്റ്‌പാക്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
ഒക്‌ടോബര്‍ അഞ്ചിന്‌ അര്‍ദ്ധരാത്രിയാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്റെ പിറകില്‍ ഊട്ടിയിലേക്ക്‌ പോകുകയായിരുന്ന ടൂറിസ്‌റ്റ്‌ ബസ്‌ ഇടിച്ചത്‌. അഞ്ച്‌ വിദ്യാര്‍ഥികള്‍ അടക്കം ഒമ്പതുപേരാണു മരിച്ചത്‌. ടൂറിസ്‌റ്റ്‌ ബസ്‌ ൈഡ്രവറുടെ അനാസ്‌ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ ഇതുവരെ പറഞ്ഞിരുന്നത്‌. എന്നാല്‍ ദേശീയ ഏജന്‍സിയായ നാറ്റ്‌പാക്‌ നടത്തിയ പഠനത്തിലാണു കെ.എസ്‌.ആര്‍.ടി.സി. ൈഡ്രവര്‍ക്കും വീഴ്‌ച പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്‌.
അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്‌റ്റ്‌ ബസ്‌ ൈഡ്രവര്‍ തന്നെയാണ്‌. കെ.എസ്‌.ആര്‍.ടി.സി ബസിനും ടൂറിസ്‌റ്റ്‌ ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്‌ചയുണ്ടായി. അമിതവേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത്‌ 50 കിലോമീറ്റര്‍ വേഗതത്തിലാണ്‌. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്‌ളെക്‌ടറുകളും ഇല്ലാത്തതും അപകടത്തിന്‌ വഴിവച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here