”ഡി.എന്‍.എ. വേട്ടക്കാരന്‍” എന്നറിയപ്പെടുന്ന സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ പ്രഫ. സ്വാന്റെ പേബൂവിനു ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസക്കകാരം

0

സക്കറ്റോക്കോം: ”ഡി.എന്‍.എ. വേട്ടക്കാരന്‍” എന്നറിയപ്പെടുന്ന സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ പ്രഫ. സ്വാന്റെ പേബൂവി(67)നു ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസക്കകാരം. ഡെനിസൊവന്‍സ് എന്ന മനുഷ്യവിഭാഗത്തെ തിരിച്ചറിഞ്ഞ അദ്ദേഹം കോവിഡ് വാക്‌സിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൊബേല്‍ പുരസ്‌കാര ജേതാവായ സൂം ബെര്‍ഗ്‌സ്‌റ്റോമിന്റെ മകനാണ്. ബയോകെമിസ്റ്റായിരുന്നു സൂം.

ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. മറ്റുവിഭാഗങ്ങളില്‍നിന്നു ഹോമോസാപിയന്‍സ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേല്‍ പുരസ്കാര സമിതി അറിയിച്ചു.
40,000 വര്‍ഷം മുമ്പുണ്ടായിരുന്ന അസ്ഥിയില്‍ പരീക്ഷണം നടത്തിയാണ് ഡി.എന്‍.എയുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ അദ്ദേഹം നടത്തിയത്. ആദിമ മനുഷ്യരായ നിയാണ്ടര്‍താല്‍സിന്റെ ഡി.എന്‍.എ. ഇപ്പോഴത്തെ യൂറോപ്യന്‍മാര്‍ക്കിടയിലുണ്ടെന്നും അദ്ദേഹം കണ്ടെത്തി.

ആദിമ മനുഷ്യരുടെ ഡി.എന്‍.എ. ശ്രേണീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രഫ. സ്വാന്റെ. നിയാണ്ടര്‍താല്‍സ് മനുഷ്യരുടെ ഡി.എന്‍.എ. ശ്രേണി ശാസ്ത്രത്തിനു മുന്നില്‍ തുറന്നുകൊടുത്തു. ഇതോടെയാണ് ആധുനിക മനുഷ്യരായ ഹോമോസാപ്പിയന്‍സും നിയാണ്ടര്‍താല്‍സും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടത്. എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുമനുഷ്യവിഭാഗങ്ങളും വേര്‍പിരിഞ്ഞത്. െസെബീരിയയില്‍നിന്നു കണ്ടെത്തിയ 40,000 വര്‍ഷം പഴക്കമുള്ള ഫോസിലില്‍നിന്നാണു ഡെനിസൊവന്‍സ് എന്ന മനുഷ്യവിഭാഗത്തെ അദ്ദേഹം തിരിച്ചറിഞ്ഞത്.

ഒരു കോടി സ്വീഡിഷ് ക്രൗണ്‍സ് (ഏകദേശം 7.35 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ നോബല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിയ പുരസക്കകാര ചടങ്ങ് ഈ വര്‍ഷം ആഘോഷമായി നടത്താനാണ് സംഘാടക സമിതി തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here