ഡി രാജക്കെതിരായി ഉയർന്ന വിമർശനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

0

തിരുവനന്തപുരം: സിപിഐ പാർട്ടി കോൺഗ്രസിൽ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരായി ഉയർന്ന വിമർശനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വയം വിമർശനമാണ് ഉണ്ടായത്. ആരെങ്കിലും ദുർബലമാണെന്ന് അർത്ഥമില്ലെന്നും കാനം വിശദീകരിച്ചു. മതേതരശക്തികൾ ഒന്നിക്കണമെന്ന് മാത്രമാണ് സഖ്യത്തെ കുറിച്ച് പറഞ്ഞത്. ഒരു പാർട്ടിയെയും രാഷ്ട്രീയ ചർച്ചയിൽ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഡി രാജക്കെതിരെ വിമര്‍ശനമുണ്ടായത്. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here