പരീക്ഷക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വസ്ത്രമഴിപ്പിച്ചു; പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് വി​ദ്യാർഥി; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

0

പരീക്ഷക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തി അധ്യാപിക. സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. ജാർഖണ്ഡിലെ ജംഷ്ഡ്പുരിലാണ് സംഭവം. വിദ്യാർഥിനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. വസ്ത്രത്തിനകത്ത് പേപ്പർ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽവച്ച് അധ്യാപിക വസ്ത്രമഴിക്കാൻ വിദ്യാർഥിനിയോട് ആവശ്യപ്പെടുകയായിരുന്നു.

പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയും അമ്മയും പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here