കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് എതിരെ വിമര്‍ശനവുമായി ബിജെപി നേതാവും കര്‍ണാടക റവന്യൂ മന്ത്രിയുമായ ആര്‍.അശോക്

0

കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് എതിരെ വിമര്‍ശനവുമായി ബിജെപി നേതാവും കര്‍ണാടക റവന്യൂ മന്ത്രിയുമായ ആര്‍.അശോക്. ഭാരത് ജോഡോ യാത്രയിലാണ് രാഹുലിന്‍റെ ചിത്രമുള്ള കന്നഡ പതാകയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ ക​ന്ന​ഡ പ​താ​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന് നാ​ണ​ക്കേ​ടാ​യെ​ന്നും പ​താ​ക​യെ അ​പ​മാ​നി​ച്ച കോ​ണ്‍​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​​ന്നും ആ​ര്‍.​അ​ശോ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, ക​ന്ന​ഡ പ​താ​ക ആ​രു​ടെ​യും സ്വ​ത്ത​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്നും ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി​.കെ.ശി​വ​കു​മാ​ര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here