റാന്നി പഞ്ചായത്തിൽ കോൺഗ്രസിന് കൈ കൊ‌ടുത്ത് ബിജെപി; ബിജെപിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഇല്ലെന്ന് കോൺ​ഗ്രസ്

0

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ കോൺഗ്രസ് ബിജെപി – കൂട്ടുകെട്ടിലൂടെ സ്വതന്ത്ര അംഗം കെ.ആർ.പ്രകാശ് പഞ്ചായത്ത് പ്രസിഡന്റായി.. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും കൈകോർത്തതോടെയാണ് പ്രകാശ് വിജയിച്ചത്. 13 അംഗങ്ങളിൽ 7 പേരുടെ പിന്തുണ, പ്രകാശിന് ലഭിച്ചു. നേരത്തെ എൽഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്.

ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസിലെ ശോഭ ചാർളിയുടെ ഭരണം. എന്നാൽ ബിജെപി പിന്തുണയോടെയുള്ള ഭരണത്തിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചതോടെ ശോഭ ചാർളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് – ബിജെപി പിന്തുണയോടെ കെ.ആർ.പ്രകാശ് വിജയിച്ചത്. അതേസമയം ബിജെപിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഇല്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here