ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന്‌ 60 മരണം

0


അഹമ്മദാബാദ്‌: ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിയ്‌ക്ക്‌ കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന്‌ 60 മരണം. നൂറോളം പേരെ കാണാതായി. ഇന്നലെ വൈകിട്ട്‌ 6.30 നായിരുന്നു പാലം തകര്‍ന്നുവീണത്‌. അപകട സമയത്ത്‌ അഞ്ഞൂറോളം പേരാണു പാലത്തിലുണ്ടായിരുന്നത്‌. മരിച്ചവരിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്‌. പാലത്തിന്റെ അവശിഷ്‌ടങ്ങളില്‍ തൂങ്ങിക്കിടന്നും നീന്തിയുമാണു പലരും രക്ഷപ്പെട്ടത്‌.
അറ്റകുറ്റപ്പണികള്‍ക്കുശേഷം ഈ മാസം 26 നാണു പാലം തുറന്നുകൊടുത്തത്‌. നൂറു വര്‍ഷത്തോളം പഴക്കമാണു പാലത്തിനുള്ളത്‌. പാലത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്‌. സംഭവ സ്‌ഥലത്ത്‌ അടിയന്തര സഹായം എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. അപകടത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി രാജ്‌കോട്ട്‌ എം.പി. മോഹന്‍ കണ്ടാരിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here