ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം; രക്ഷാപ്രവ‍ർത്തനം തുടരുന്നു

0

ദില്ലി : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി ​ഗ്രാമത്തിലായിരുന്നു ഇന്നലെ രാത്രിയിൽ അപകടം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് . അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു . കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here