കരമനയാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ടു കാണാതായി

0

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. വാഴോട്ടുകോണം വയലിക്കട വാറുവിള വീട്ടിൽ അനിഷയുടെ മകൻ നിരഞ്ജൻ, പാപ്പാട് സ്വദേശികളായ ജയരാജിന്റെയും മഞ്ജുവിന്റെയും മകൻ ജിബിത്ത് എന്നിവരെയാണ് കാണാതായത്.

വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്രക്കടവിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. വട്ടിയൂർക്കാവ് പൊലീസും ചെങ്കൽച്ചൂള അഗ്നിശമന സേനാ സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി. രണ്ടു മണിക്കൂറിലധികം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും പ്രദേശത്തെ വെളിച്ചക്കുറവും കാരണം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here